Pushpagiri College of Dental Sciences

പുതുവർഷം പ്ലാസ്റ്റിക്കിനോടൊപ്പം ലഹരിയോടും NO പറയാം

കൈരളി സൊസൈറ്റി ഓഫ് ഓറൾ ആൻഡ് മാക്സിലോഫേഷ്യൾ പാത്തോളജിസ്റ്റ്സ് ഉം ജോയ്ആലുക്കാസ് ഫൌണ്ടേഷൻ ഉം പുഷ്പഗിരി കോളേജ് ഓഫ് ഡെന്റൾ സയൻസ് ഉം സംയുക്തമായി കോട്ടയം മാൾ ഓഫ് ജോയിൽ വെച്ച്‌ സൗജന്യ ഡെന്റൽ ചെക്ക് അപ്പ് , ഓറൽ കാൻസർ സ്ക്രീനിംഗ് , പുകയില വിരുദ്ധ ക്യാമ്പയ്ൻ എന്നിവ സംഘടിപ്പിച്ചു. 30 ഓളം ഡോക്ടർമാർ ക്യാമ്പിൽ പങ്കെടുത്തു.

രാവിലെ നടന്ന ഉദ്ഘാടന ചടങ്ങിൽ ജോയ് ആലുക്കാസ് ഫൌണ്ടേഷൻ ഡയറക്ടർ പി.പി. ജോസ്,പുഷ്പഗിരി മെഡിസിറ്റി ഡയറക്ടർ ഫാ.എബി വടക്കുംതല, പുഷ്പഗിരി ഡെന്റൽ കോളേജ് പ്രിൻസിപ്പൾ ജോർജ് വര്ഗീസ് , Dr. സുനിൽ ,Dr. ഷിബു, Dr ഷെർലിൻ ,Dr. ജിതിൻ എന്നിവർ പങ്കെടുത്തു.